റെഡ്ക്രോസ്സിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറി ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം : റെഡ് ക്രോസ്സിലെ പ്രളയ ദുരിതാശ്വാസ ഫണ്ടിലെ തിരിമറി ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
കേരളം നേരിട്ട പ്രളയ ദുരിതത്തിന് സഹായം ലഭിച്ച വിദേശ സഹായം തിരിമറി നടത്തിയത് ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ ഗവണ്മെന്റ് ഉത്തരവിട്ടു.

സംസ്ഥാന റെഡ്ക്രോസ് ചെയർ മാൻ മുരളീധരന്റെ നേതൃത്വത്തിൽ പ്രളയ ദുരിത സഹായം, ഭൂമി ഇടപാട്, വാഹനം വാങ്ങൽ, നിയമനം തുടങ്ങിയ ഇടപാടുകളിൽ തിരിമറി നടത്തിയ കേസിൽ ആണ് അന്വേഷണം.

സംസ്ഥാന റെഡ്ക്രോസ് സംരക്ഷണ സമിതി രക്ഷാധികാരി വി. ശിവൻകുട്ടി, ചെയർമാൻ അഡ്വ ദീപക് എസ പി എന്നിവർ സർക്കാരിന് നൽകിയ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. 12 04 2019 നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.