കൊച്ചി: ഒരു സ്ഥലത്തെ ഒന്നിലധികം തിയറ്ററുകളിലെ സിനിമ റിലീസിങ്ങിന് നിയന്ത്രണം കൊണ്ടുവരാന്‍ സിനിമാസംഘടനകളുടെ സംയുക്തയോഗത്തില്‍ ഏകദേശ ധാരണ. തിയറ്ററുകളുടെ വരുമാനനഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് ജനുവരി മുതല്‍ പുതിയ പരിഷ്ക്കാരം ആലോചിക്കുന്നത്.
വൈഡ് റിലീസിങ്ങിനെ ബാധിക്കാത്ത തരത്തിലാകും നിയന്ത്രണം. നിലവല്‍ മുന്‍സിപാലിറ്റി, പഞ്ചായത്ത് േമഖലകളിലെ തിയറ്ററുകളിലാണ് ഈ രീതിയില്‍ മാറ്റം ആലോചിക്കുന്നത്. നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ഇക്കാര്യത്തിനായി വീണ്ടും യോഗംചേരും