റിയാദില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്‌

റിയാദ് : റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലം പള്ളിമുക്ക് സ്വദേശി സഹീര്‍, ഉമയനല്ലൂര്‍ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. തൃശൂര്‍ സ്വദേശി പോള്‍സണ്‍ കായംകുളം സ്വദേശി നിഷാദ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.