റാഗിംഗ് വിവരം പുറത്തറിയിച്ചു; വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്‌കൂളിലെ പ്ലസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. റാഗ് ചെയ്ത വിവരം അധ്യാപകരോട് പരാതിപ്പെട്ടതാണ് മര്‍ദ്ദനത്തിന് കാരണം. മുഹമ്മദ് ഷാഹുല്‍ കെ എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ വണ്ടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് കഴിഞ്ഞ ദിവസം പ്ലസ് വണ്‍ വിദ്യാത്ഥിക്ക് ചെവിക്ക് അടിയേറ്റതിനെത്തുടര്‍ന്ന് കേള്‍വിക്കുറവ് സംഭവിച്ചിരുന്നു. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹാഫിസ് അലിക്കാണ് പരിക്കേറ്റത്.