“റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ ആരും ആഗ്രഹിച്ചു പോകും” നെയ്മര്‍

റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് തിരി കൊളുത്തി ബ്രസീലിയന്‍ താരം നെയ്മര്‍. ബ്രസീലിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ആണ് റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ ഏതൊരു താരവും ആഗ്രഹിക്കും എന്ന് നെയ്മര്‍ പറഞ്ഞത്. റയല്‍ വലിയ ക്ലബാണ് അതുകൊണ്ട് തന്നെ ഏതു ഫുട്ബോള്‍ താരവും അവിടെ കളിക്കാന്‍ ആഗ്രഹിക്കും. നെയ്മര്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ പാരീസില്‍ സന്തോഷവാന്‍ ആണ്. എന്നാല്‍ ഭാവിയെ കുറിച്ച്‌ പറയാനാകില്ല. ഭാവിയില്‍ എന്തും സംഭവിക്കാം. നെയ്മര്‍ പറഞ്ഞു.

ഇതിനര്‍ത്ഥം താന്‍ റയല്‍ മാഡ്രിഡില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്നല്ല. തന്റെ ഒരേയൊരു ആഗ്രഹം ബാഴ്സലോണയില്‍ കളിക്കുക എന്നതായിരുന്നു. അത് താന്‍ പൂര്‍ത്തിയാക്കി എന്നും നെയ്മര്‍ പറഞ്ഞു. ഒരു സീസണ്‍ മുമ്ബ് റെക്കോര്‍ഡ് തുകയ്ക്ക് ആണ് നെയ്മര്‍ ബാഴ്സലോണയില്‍ നിന്ന് പി എസ് ജിയില്‍ എത്തിയത്. താരം പി എസ് ജിയില്‍ സന്തോഷവാനല്ല എന്നും റയല്‍ മാഡ്രിഡില്‍ എത്തും എന്നും നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.