റഫാൽ:പുനപരിശോധന ഹ‌ർജികളിൽ വാദം കേൾക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂഡ​ല്‍​ഹി: റഫാൽ കേസിലെ പുനപരിശോധന ഹ‌ർജികളിൽ വാദം കേൾക്കാൻ സുപ്രീം കോടതിയുടെ തീരുമാനം. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ കേസ് വീണ്ടും പരി​ഗണിക്കണമെന്നാവശ്യപ്പെട്ട് കോമൺ കോസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

കോമൺ കോസിന് വേണ്ടി പ്രശാന്ത് ഭൂഷണാണ് നേരത്തെ ഈ കേസ് സുപ്രീം കോടതിയിൽ നൽകിയത്, റഫാൽ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയിൽ സംശയമില്ലെന്നും വിമാനങ്ങൾ വാങ്ങാനുള്ള നടപടിക്രമങ്ങളിൽ ക്രമക്കേടില്ലെന്നും നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയി അധ്യക്ഷനായ ബെഞ്ച് എസ്ഐടി അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് കേസ് തള്ളുകയായിരുന്നു.

എന്നാൽ പുതിയ വെളിപ്പെടുത്തുലുകളുടെയും സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തിൽ കേസ് വീണ്ടും പരി​ഗണിക്കണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെടുകയായിരുന്നു. ഇത് അം​ഗീകരിച്ചാണ് സുപ്രീം കോടതി കേസ് വീണ്ടും പരി​ഗണിക്കാൻ തീരുമാനിച്ചത്.