റഫാല്‍: അഴിമതി വിരുദ്ധ ചട്ടങ്ങൾ സർക്കാർ ഒഴിവാക്കിയതിന്‍റെ കൂടുതല്‍ രേഖകള്‍ പുറത്ത്

ന്യൂ​ഡ​ല്‍​ഹി: റഫാല്‍ കരാറിൽ അഴിമതി വിരുദ്ധ ചട്ടങ്ങൾ സർക്കാർ ഒഴിവാക്കിയതിന്‍റെ കൂടുതല്‍ രേഖകള്‍ പുറത്ത്. അഴിമതി വിരുദ്ധ വ്യവസ്ഥ ഒഴിവാക്കിയ വിവരവും സുപ്രീം കോടതിയെ അറിയിച്ചില്ല.

അതേ സമയം റഫാല്‍ യുദ്ധ വിമാന ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കും. തുടര്‍ന്ന് ഏത് നിമിഷവും റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍വെയ്ക്കും. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ബുധനാഴ്ച്ച അവസാനിക്കും.

എന്നാല്‍ സ്വയം രക്ഷിക്കാനും സര്‍ക്കാരിനെ രക്ഷിക്കാനുമുള്ള റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുകയെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചു കഴിഞ്ഞു. രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതിനൊപ്പം സര്‍ക്കാരിനും സിഎജി റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് നല്‍കും. രാഷ്ട്രപതി ലോക്സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും കൈമാറും.