റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍; അനില്‍ അംബാനിക്ക് ഫ്രാന്‍സ് 143.7 മില്യണ്‍ യൂറോയുടെ നികുതി ഇളവ് ചെയ്‌തെന്ന് റിപ്പോര്‍ട്ട്‌

ന്യൂ​ഡ​ല്‍​ഹി: അനില്‍ അംബാനിക്ക് 143.7 മില്യണ്‍ യൂറോയുടെ നികുതി ഇളവ് ചെയ്ത് ഫ്രാന്‍സ് . റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് പിന്നാലെയാണ് ഇളവെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നികുതി വെട്ടിപ്പിന് നിശ്ചയിച്ച പിഴയും ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

അനിൽ അംബാനിയുടെ ഫ്രാൻസ് ആസ്ഥാനമായുള്ള ‘റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്’ എന്ന കമ്പനിക്ക് നികുതി ഇളവ് നൽകിയെന്നാണ് ‘ലെ മോൺടെ ‘റിപ്പോ‍ർട്ട് ചെയ്യുന്നത്. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 151 മില്യൺ ഡോളറാണ് നികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത്. എന്നാൽ 7 മില്യൺ യൂറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു.