റം​സാ​ന്‍ മാ​സ​ത്തി​ല്‍ തെ​ര​ഞ്ഞ​ടു​പ്പ്: എതിര്‍പ്പറിയിച്ച്‌ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്

കോ​ല്‍​ക്ക​ത്ത: രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് റം​സാ​ന്‍ മാ​സ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ത്രി​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ള്‍ ഞാ​യ​റാ​ഴ്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ത്രി​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

31 ശ​ത​മാ​നം മു​സ്‌​ലിം വോ​ട്ടു​ക​ളു​ള്ള ബം​ഗാ​ളി​ല്‍ റം​സാ​ന്‍ മാ​സ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ ബം​ഗാ​ള്‍ രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വ​യ്ക്കും. ബം​ഗാ​ളി​ലെ മാ​ല്‍​ഡ​യി​ല്‍ 52 ശ​ത​മാ​ന​വും മു​ര്‍​ഷി​ദ​ബാ​ദി​ല്‍ 66 ശ​ത​മാ​ന​വും മു​സ്‌​ലിം വോ​ട്ടു​ക​ളു​ണ്ട്. റം​സാ​ന്‍ ദി​ന​ങ്ങ​ളി​ല്‍ വോ​ട്ടെ​ടു​പ്പ് വ​രു​മ്ബോ​ള്‍ അ​തു​കൊ​ണ്ട് മു​സ്‌​ലിം​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​മെ​ന്നും ഇ​ല​ക‌്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണെ​ന്നും ത്രി​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഫി​ര്‍​ഹാ​ദ് ഹ​ക്കിം പ​റ​ഞ്ഞു.

കോ​ല്‍​ക്ക​ത്ത മു​ന്‍​സി​പ്പ​ല്‍ കോ​പ്പ​റേ​ഷ​ന്‍ മേ​യ​റാ​ണ് ഇ​ദ്ദേ​ഹം. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക് വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ റം​സാ​ന്‍ മാ​സ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ള്‍ മ​മ​താ ബാ​ന​ര്‍​ജി​ക്കൊ​പ്പ​മാ​ണ്- ഫി​ര്‍​ഹാ​ദ് ഹ​ക്കിം കൂ​ട്ടി​ച്ചേ​ര്‍​ത്തു. വോ​ട്ടെ​ടു​പ്പ് തീ​യ​തി​ക​ള്‍ റം​സാ​ന്‍ മാ​സ​ത്തി​ല്‍​നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ബം​ഗാ​ള്‍ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സോ​മേ​ന്ദ്ര മി​ത്ര​യും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ റം​സാ​ന്‍ മാ​സ​ത്തി​ല്‍ മു​സ്‌​ലി​ങ്ങ​ള്‍ എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ മു​റി​യി​ലി​രു​ന്ന് വി​ശ്ര​മി​ക്ക​ണ​മെ​ന്ന് ഇ​സ്‌​ലാം നി​യ​മ​ങ്ങ​ളി​ല്‍ പ​റ​യു​ന്നി​ല്ലെ​ന്ന് ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി അ​ര്‍​ഷാ​ദ് അ​ലാം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഇ​ത്ത​രം ച​തി​ക്കു​ഴി​ക​ളി​ല്‍ വീ​ഴ​രു​തെ​ന്ന് ജ​ന​ങ്ങ​ളെ​പ്പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.