രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

മും​ബൈ: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിന് 73.34 രൂപയിലെത്തി. ആദ്യമായാണ് രൂപയുടെ മൂല്യം 73 കടക്കുന്നത്. മുന്‍പ് 72.93വരെ എത്തിയിരുന്നു. യുഎഇ ദിര്‍ഹം നിരക്കും 20 കടന്നു, ഗള്‍ഫ് കറന്‍സികള്‍ക്ക് മുന്നേറ്റം. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഒായില്‍ വില ഉയരുന്നതാണ് കാരണം.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് വി​ല കു​തി​ച്ച​താ​ണു രൂ​പ​യെ ബാ​ധി​ച്ച​ത്. ഇ​ന്ത്യ​യു​ടെ വ്യാ​പാ​ര ക​മ്മി​യും വി​ദേ​ശ ഇ​ട​പാ​ടു​ക​ളു​ടെ മൊ​ത്തം ക​ണ​ക്കി​ലെ ക​മ്മി​യും (ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി – സി​എ​ഡി) വ​ര്‍​ധി​ക്കു​മെ​ന്നാ​ണു ഭ​യം.

ക​ഴി​ഞ്ഞ ദി​വ​സം 72.93 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഗാ​ന്ധി​യ ജ​യ​ന്തി അ​വ​ധി ക​ഴി​ഞ്ഞ് ബു​ധ​നാ​ഴ്ച വ്യാ​പാ​രം വീ​ണ്ടും ആ​രം​ഭി​ച്ച​തോ​ടെ രൂ​പ വീ​ണ്ടും മൂ​ക്കു​കു​ത്തി.