രാ​ഹു​ല്‍ ഗാ​ന്ധി ചൊ​വ്വാ​ഴ്ച കെ.​എം. മാ​ണി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കും

കോട്ടയം: ഏപ്രിൽ 16 ന് കോട്ടയത്ത് എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ വീട് സന്ദര്‍ശിക്കും. ചൊവ്വാഴ്ച  ഉച്ചയ്ക്ക് ശേഷമാണ് രാഹുല്‍ പാലായിലെ കരിങ്ങോഴക്കല്‍ തറവാട്ടിലെത്തുക.

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധി പാലായിൽ എത്തുക. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം കാർ മാർഗം അദ്ദേഹം വീട്ടിലെത്തും.