രാഹുൽ ഗാന്ധി ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ സന്ദർശിച്ചു

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ സന്ദർശിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ കഴിയുന്ന ലാലുവിനെ ഇന്ന് രാവിലെയാണ് രാഹുൽ സന്ദർശിച്ചത്. ഹൃദയ- വൃക്ക സംബന്ധമായ അസുഖങ്ങളെകത്തുടർന്നാണ് ലാലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.