രാഹുല്‍ഗാന്ധിയുടെ സുരക്ഷാ വീഴ്ച; കത്തും പരാതിയും നല്‍കിയിട്ടില്ലെന്ന്‌ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:  രാഹുല്‍ഗാന്ധിയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച് കത്ത് നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം. ആഭ്യന്തരമന്ത്രാലയത്തിന് പരാതിയും നല്‍കിയിട്ടില്ല. രാഹുലിന്‍റെ സുരക്ഷ എസ്പിജിയുടെ ചുമതലയാണ്. അത് അവര്‍ നിര്‍വഹിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. 

രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു കോൺഗ്രസ്. അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസം അദ്ദേഹത്തിന് നേരെ സ്നൈപര്‍ തോക്ക് പ്രയോഗിച്ചെന്ന സംശയമുണ്ടെന്നായിരുന്നു കത്തില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഫോട്ടാഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള വെളിച്ചമാണതെന്ന് എസ്പിജി ഡയറക്ടര്‍ വ്യക്തമാക്കിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.