രാഷ്‌ട്രീയ ചായ്‍വ് ഉള്ള ഉദ്യോഗസ്‌ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് കെ സുധാകരന്‍

കണ്ണൂര്‍: റീ പോളിങ്ങുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ കത്തയച്ചു. രാഷ്‌ട്രീയ ചായ്‍വ് ഉള്ള ഉദ്യോഗസ്‌ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നതാണ് കത്തിലെ ആവശ്യം. റീ പോളിംഗില്‍ കള്ളവോട്ട് തടയാന്‍ ഐഡന്‍റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും സുരക്ഷാ ശക്തമാക്കണമെന്നും കെ സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ച കേരളത്തിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുക.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെ റീപോളിംഗ് നടക്കും.