രാഷ്‌ട്രപതി ഭവനും പാര്‍ലമെന്റും വരെ വില്‍ക്കാന്‍ മോദി സര്‍ക്കാര്‍ മടിക്കില്ല: എം.ബി. രാജേഷ് എം.പി

കൊച്ചി: ചെങ്കോട്ട സ്വകാര്യ കമ്പനിക്ക് പാട്ടത്തിനു നല്‍കിയ മോദി സര്‍ക്കാര്‍ രാഷ്‌ട്രപതി ഭവനും പാര്‍ലമെന്റും വരെ വില്‍ക്കാന്‍ മടിക്കില്ലെന്ന് എം.ബി. രാജേഷ് എം.പി പറഞ്ഞു. കേരള സ്റ്റേറ്റ് ജനറല്‍ ഇന്‍ഷ്വറന്‍സ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാങ്കിംഗ് മേഖലയില്‍ കിട്ടാക്കടം മൂലമുള്ള പ്രതിസന്ധി മുതലെടുത്ത് ദേശസാത്കൃത ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ 88 ശതമാനം കിട്ടാക്കടവും കൈയടക്കിയിട്ടുള്ള വന്‍കിട കോര്‍പറേറ്റുകളെ വരുതിയിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്ബനികളെ ലയിപ്പിച്ചു വില്‍ക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാജേഷ് പറഞ്ഞു. അസോസിയേഷന്‍ ദക്ഷിണ മേഖലാ ജനറല്‍ സെക്രട്ടറി ജി. ആനന്ദ്, പ്രസിഡന്റ് പി. ആര്‍. ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.