രാജ്യത്ത് 16 കോടി മദ്യപര്‍; കണക്ക് പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് 16 കോടി മദ്യപരുണ്ടെന്ന്‌ കേന്ദ്ര സാമൂഹികനീതി-ശാക്തീകരണമന്ത്രി രത്തന്‍ലാല്‍ കഠാരിയ. ലോക്‌സഭയില്‍ ടി.എന്‍. പ്രതാപന്‍റെ ചോദ്യത്തിനു രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നടത്തിയ സര്‍വേ പ്രകാരമാണ് ഈ കണക്ക്‌.

മദ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കഞ്ചാവാണ്. മൂന്നു കോടിയിലേറെപ്പേര്‍ കഞ്ചാവുപയോഗിക്കുന്നു. കറുപ്പില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന മയക്കുമരുന്നിനാണ് ആവശ്യക്കാര്‍ കൂടുതല്‍. രണ്ടുകോടിയോളം പേര്‍ വേദനസംഹാരികളായി മയക്കുമരുന്ന് ഉപയോഗിക്കുന്നു.

മൂന്നുകോടിയോളം ആളുകള്‍ മദ്യാസക്തിമൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു.അരക്കോടിയോളം പേരാണ് കഞ്ചാവിന്റെയും കറപ്പിന്റെയും അടിമകളെന്നും മന്ത്രി അറിയിച്ചു.