രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചത് ബിജെപി; മെഹ്ബൂബ മുഫ്തി

ന്യൂഡല്‍ഹി: കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനാണ് കശ്മീരിലെ കുടുംബ പാര്‍ട്ടികളും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്ന രൂക്ഷ വിമര്‍ശനവുമായി നരേന്ദ്ര മോദി. മോദിയുടെ ആരോപണത്തിന് ശക്തമായി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മെഹ്ബൂബ മുഫ്തി. രാജ്യത്തെ വിഭജിക്കാന്‍ ബിജെപിയാണ് ശ്രമിക്കുന്നതെന്ന് മെഹ്ബൂബ മുഫ്തി തിരിച്ചടിച്ചു.

കുടുംബ പാര്‍ട്ടികളെ തിരഞ്ഞെടുപ്പിന് മുമ്ബ് വിമര്‍ശിക്കുന്ന മോദി തിരഞ്ഞെടുപ്പിന് ശേഷം കുടുംബ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല പരിഹസിച്ചു.