രാജ്യം മാറാൻ കഴിയുമെങ്കിൽ ധോണിയെ ഞങ്ങളുടെ ടീമിലെടുക്കാമായിരുന്നുവെന്നു കിവി ക്യാപ്റ്റൻ

ധോണിക്ക് രാജ്യം മാറാൻ കഴിയുമെങ്കിൽ അദ്ദേഹത്തെ കിവീസ് ടീമിൽ ഉൾപ്പെടുത്താമായിരുന്നുവെന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ .ധോണിയുടെ മെല്ലെപ്പോക്കിനെ ഒരു വിഭാഗം ഇന്ത്യൻ ആരാധകർ വിമർശിക്കുമ്പോഴാണ് കിവി ക്യാപ്റ്റന്റെ പ്രതികരണം.

ധോണിക്ക് പകരം വയ്ക്കാൻ മറ്റൊരു താരം ഇല്ലെന്നും അദ്ദേഹത്തിന്റെ പരിചയ സമ്പത്തു എത്ര മാത്രം ഇന്ത്യക്ക് പ്രയോഗം ചെയ്‌തുവെന്നുള്ളത് ലോകകപ്പിൽ കാണാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രവീന്ദ്ര ജഡേജ ക്രീസിൽ റൺ കൊയ്ത സമയം ധോണി റൺ നേടുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരാധകരുടെ ഇടയിൽ അഭിപ്രായമുണ്ട്.ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ റൺ നേടുക പ്രയാസമായിരുന്നെന്നും,ജഡേജ -ധോണി കൂട്ടുകെട്ട് ഒരു ഘട്ടത്തിൽ തങ്ങൾക്കു ഭീഷണിയായെന്നും,ധോണിയുടെ വിക്കറ്റ് ആണ് കളിയുടെ ഗതി മാറ്റി മറിച്ചതെന്നും കിവി ക്യാപ്റ്റൻ പറഞ്ഞു.ധോണി വിമർശകർക്കുള്ള വ്യക്തമായ മറുപടിയാണ് കിവി ക്യാപ്റ്റൻ വാർത്ത സമ്മേളനത്തിൽ നൽകിയത് .