രാജീവ് ഗാന്ധി വധത്തില്‍ പങ്കില്ലെന്ന് എല്‍ടിടിഇ; ‘ഇന്ത്യയിലെ ഒരു നേതാവിനെയും ആക്രമിക്കാന്‍ പദ്ധതിയുണ്ടായിരുന്നില്ല’

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എല്‍ടിടിഇ. സംഘടനയിലെ രാഷ്ട്രീയ വിഭാഗം പ്രതിനിധി കുര്‍ബുരന്‍ ഗുരുസ്വാമി, നിയമവിഭാഗം പ്രതിനിധി ലത്തന്‍ ചന്ദ്രലിംഗം എന്നിവര്‍ ഒപ്പുവച്ച പ്രസ്താവനയിലാണ് എല്‍ടിടിഇ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തമിഴ് ഈഴത്തിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. രാജീവ് ഗാന്ധിയുടെ വധത്തില്‍ പങ്കില്ലെന്ന് പലപ്പോഴായി തെളിവുകള്‍ സഹിതം നിരത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പ്രസതാവനയില്‍ പറയുന്നു.

ഇത്തരം അപകീര്‍ത്തിപരമായ ആരോപണങ്ങള്‍മൂലം വര്‍ഷങ്ങളായി അരക്ഷിതത്വത്തിലാഴ്ന്നിരിക്കുകയാണ് തമിഴ് ജനത. നിരവധിപ്പേര്‍ക്ക് നാടുവിടേണ്ടിവന്നു. മുള്ളിവൈക്കലില്‍ കൊല്ലപ്പെട്ട ഒന്നരലക്ഷം പേര്‍ക്ക് രാജീവ് ഗാന്ധിയുടെ ജീവന്റെയത്ര വിലയില്ലെന്ന പ്രചരണമുണ്ടായെന്നും പ്രസ്താവനയില്‍ പറയുന്നു.