രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഗസ്റ്റ് അധ്യാപക നിയമനം

കോട്ടയം : പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍, ഇലക്‌ട്രിക്കല്‍ ആന്‍റ് ഇലക്‌ട്രോണിക്സ്, കമ്ബ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിടെക്ചര്‍, മാത്തമാറ്റിക്സ്, എം.സി.എ എന്നീ വിഭാഗങ്ങളില്‍ നിയമനത്തിന് ജൂലൈ 17ന് രാവിലെ 10നും ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളില്‍ നിയമനത്തിന് ജൂലൈ 18ന് രാവിലെ 11നും ഇന്‍റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അതത് ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0481 2506153, 2507763