രാജസ്ഥാനില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ജയ്പൂര്‍ : രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മന്ത്രിസഭയില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഒരാഴ്ച മുന്‍പ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു.

13 ക്യാബിനറ്റ് മന്ത്രിമാരും പത്തു സ്റ്റേറ്റ് മന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. തലസ്ഥാനമായ ജയ്പൂരിലെ രാജ്ഭവനില്‍ വെച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിംഗ് സത്യവാചകം ചൊല്ലികൊടുത്തു. ഇന്നലെയാണ്
മന്ത്രിസഭാ വികസന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അശോക് ഗഹ്ലോട്ടും സച്ചിന്‍ പൈലറ്റും തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ച്‌ അഭിപ്രായം തേടിയത്. സത്യപ്രതിജ്ഞ ചെയ്ത 23 പേരില്‍ 17 പേര്‍ മന്ത്രി പദവിയില്‍ പുതുമുഖങ്ങളാണ്. ഇനി 5 മന്ത്രിപദങ്ങള്‍ കൂടി ഒഴിഞ്ഞു കിടപ്പുണ്ട്.