രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജംനഗര്‍: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപി അംഗത്വമെടുത്തതിനു പിന്നാലെ അദ്ദേഹത്തിന്‍െറ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ അംഗത്വം എടുത്തു.

ഞായറാഴ്ച ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്സിങ്ങിന്‍റെ സാന്നിധ്യത്തില്‍ മൂത്ത സഹോദരി നൈന കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്നും നൈന വ്യക്തമാക്കി.

സ്വകാര്യ ആശുപത്രിയിലെ പാരാമെഡിക്കല്‍ ജീവനക്കാരിയായ നൈന നാഷനല്‍ വിമെന്‍സ് പാര്‍ട്ടി അംഗമായിരുന്നു.