രണ്‍വീറിനെ ബാറ്റിനടിച്ച് തെറിപ്പിച്ച് ദ്വീപിക; വൈറലായി വീഡിയോ

ആരാധകര്‍ ഓരോ നിമിഷവും ഉറ്റു നോക്കുന്ന താരദമ്പതികളാണ് രണ്‍വീര്‍ സിങും ദ്വീപികയും. ഇരുവരുമൊന്നിക്കുന്ന പുതിയ ചിത്രമാണ് കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന 83. ചിത്രത്തിന്റെ ലൊക്കേഷനിലെ ഒരു വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് രണ്‍വീര്‍. ദ്വീപിക രണ്‍വീറിനെ ബാറ്റുകൊണ്ട് അടിച്ചു തെറിപ്പിക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

1983 ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് നേട്ടമാണ് ചിത്രത്തിന്റെ പ്രമേയം. അന്ന് ടീം ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്റെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്.കപിലിന്റെ ഭാര്യ റോമി ഭാട്ടിയയുടെ വോഷത്തിലാണ് ദ്വീപികയെത്തുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.