രണ്ട് മക്കള്‍ മാത്രം മതിയെന്ന നിയമം പാസ് ആകണമെന്നും നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നുംകേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്.രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധന ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് അഭിപ്രായം വെളിപ്പെടുത്തിയത്.

ജനസംഖ്യാ നിരക്ക് ക്രമാതീതമായി ഉയരുന്നത് പ്രകൃതി വിഭവങ്ങള്‍ക്കും സാമൂഹിക ഐക്യത്തിനും ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നും കേന്ദ്രമന്ത്രി പറയുന്നു. ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും ജനസംഖ്യാ നിയന്ത്രണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയില്‍ ജനസംഖ്യാ വര്‍ദ്ധനവും മതവിശ്വാസവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു