രണ്ടാമൂഴം: ശ്രീകുമാര്‍ മേനോന് തിരിച്ചടി; കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന ആവശ്യം കോടതി തള്ളി

കോഴിക്കോട്‌: എംടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന ആവശ്യം ഫാസ്റ്റ് ട്രാക്ക് കോടതി തള്ളി. എം.ടിയുടെ തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കും.

കരാർ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാർ മേനോനെ എതിർകക്ഷിയാക്കി എംടി കോടതിയെ സമീപിച്ചത്. തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷണൽ മുൻസിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു