രജനീകാന്ത് ചിത്രം ‘പേട്ട’യുടെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്‌സ് സൈറ്റില്‍

ഇന്ന് റിലീസായ നടന്‍ രജനീകാന്ത് നായകനായ ചിത്രം പേട്ട ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് തമിഴ് റോക്കേഴ്‌സില്‍ പ്രചരിച്ചത്.

തിയേറ്ററില്‍ നിന്ന് ചിത്രീകരിച്ച ചിത്രത്തിന്റെ എച്ച്‌ഡി പ്രിന്റാണ് തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രതികരണങ്ങളുമായി ചിത്രം മുന്നേറുമ്ബോഴാണ് റിലീസിന്റെ ആദ്യദിവസം തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തുവന്നിരിക്കുന്നത്.

ചിത്രം കണ്ട നടന്‍ വിനിത് ശ്രീനിവാസന്‍ പേട്ടയെ വാനോളം പുകഴ്ത്തിയാണ് രംഗത്തുവന്നത്. കുറെ കാലത്തിന് ശേഷമുളള മികച്ച രജനി ചിത്രമെന്നായിരുന്നു വിനീത് ശ്രീനിവാസന്റെ പ്രതികരണം. സമാനമായ നിലയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

കാത്തി സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ആദ്യ തമിഴ് ചിത്രമെന്ന പ്രത്യേകതയും പേട്ടയ്ക്കുണ്ട്. വിജയ് സേതുപതി, സിമ്രാന്‍, തൃഷ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്.