രക്ഷകനായി കുശാല്‍ മെന്‍ഡിസ്; ഇ​ന്ത്യ​യ്ക്കു153 റ​ണ്‍​സ് വിജയലക്ഷ്യം

കൊ​ളം​ബോ: നി​ദ​ഹാ​സ് ത്രി​രാ​ഷ്ട്ര ട്വ​ന്‍റി20 പ​ര​ന്പ​ര​യി​ലെ ത​ങ്ങ​ളു​ടെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 153 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. മ​ഴ​മൂ​ലം 19 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റു ചെ​യ്ത് ശ്രീ​ല​ങ്ക ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 152 റ​ണ്‍​സ് നേ​ടി. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ കു​ശാ​ൽ മെ​ൻ​ഡി​സി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ല​ങ്ക​യ്ക്കു ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഇ​ന്ത്യ​യ്ക്കാ​യി ശ​ർ​ദു​ൾ താ​ക്കു​ർ 26 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് നേ​ടി.

നാ​ലു വി​ക്ക​റ്റ് നേ​ടി​യ ശ​ർ​ദു​ൾ താ​ക്കൂ​റി​നു പു​റ​മേ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ ര​ണ്ടും വി​ജ​യ് ശ​ങ്ക​ർ, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, ജ​യ്ദേ​വ് ഉ​നാ​ദ്ഘ​ട് എ​ന്നി​വ​ർ ഒ​രോ വി​ക്ക​റ്റും നേ​ടി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ല​ങ്ക​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​യ്ക്ക് ഇ​ന്ന​ത്തെ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​ണ്.