രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ആഹാരങ്ങള്‍

 


ഇന്ന് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവിതശൈലിരോഗമാണ് രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ് പ്രഷര്‍ . രക്ത സമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ബി.പി നിയന്ത്രണവിധേയമാക്കുന്നതിനായി ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഭക്ഷണക്രമത്തിലൂടെ ബി.പി നിയന്ത്രണവിധേയമാക്കാവുന്നതാണ്.

ഓട്‌സ്

ഓട്‌സ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള ഉപാധിയാണ്. രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിവുള്ള നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്. ഇതില്‍ ഉപ്പിന്റേയും കൊഴുപ്പിന്റേയും അളവ് കുറവായിരിക്കും.

മത്സ്യം

രക്ത സമ്മര്‍ദ്ദം ,കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കുന്നതിന് മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ സഹായിക്കും.

വാഴപ്പഴം

വാഴപ്പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അത് രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

വെളുത്തുള്ളി

ശരീരത്തിലെ നൈട്രിക് ഓക്‌സൈഡിന്റെ നില ഉയര്‍ത്താന്‍ സഹായിക്കുന്ന ചില സംയുക്തങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട് .
്ഇത് രക്തകുഴലുകള്‍ വികസിക്കാന്‍ സഹായിക്കുകയും അതുവഴി രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്യുന്നു.

ഇലക്കറികള്‍

പച്ച നിറമുള്ള ഇലക്കറികളില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ അധികമുള്ള ഉപ്പ് മുത്രത്തിലൂടെ പുറന്തള്ളാന്‍
വൃക്കകള്‍ക്ക് സഹായകമാകുന്നു. ഇത് രക്ത സമ്മര്‍ദ്ദം കുറയ്കാകാന്‍ സഹായിക്കുന്നു.