യോദ്ധാവ് വീരമാദേവിയായി സണ്ണി ലിയോണ്‍

 

വീരമാദേവിയായി സണ്ണി ലിയോണ്‍ . തെന്നിന്ത്യന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സണ്ണി ലിയോണിന്റെ പുതിയ ചിത്രം വീരമാ ദേവിയുടെ ഷൂട്ടിംഗ് തുടങ്ങി. ചിത്രത്തില്‍ യോദ്ധാവിന്റെ വേഷത്തിലാണ് സണ്ണി എത്തുന്നത്.

നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ തെലുങ്ക് നടന്‍ നവ്ദീപ് വില്ലന്‍ വേഷത്തില്‍ എത്തുന്നു. വിസി വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പിരീഡ് വാര്‍ മൂവിയാണ്.
തമിഴിനു പുറമേ മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും ചിത്രം തയ്യാറാകുന്നുണ്ട്.