ബംഗളുരു: കര്‍ണാടകയില്‍ ബിജെപി അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പയ്ക്കെതിരേ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിയമസഭാ സ്പീക്കര്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയോട് ആവശ്യപ്പെട്ടു.
കര്‍ണാടകയില്‍ ജെഡിഎസ് എംഎല്‍എ കൂറുമാറുന്നതിന് 25 കോടി രൂപ വാഗ്ദാനം ചെയ്യുന്ന യെദ്യൂരപ്പയുടെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണു ഈ നടപടി. യെദ്യൂരപ്പയുടെ ഓഡിയോ ക്ലിപ്പുകള്‍ കൈമാറാന്‍ മുഖ്യമന്ത്രിയോടു സ്പീക്കര്‍ നിര്‍ദേശിച്ചു.ശബ്ദം തന്റെയെന്നു തെളിയിക്കാനായാല്‍ 24 മണിക്കൂറിനകം രാഷ്ട്രീയം വിടാമെന്ന് നേരത്തേ വെല്ലുവിളിച്ച യെദ്യൂരപ്പ, സ്പീക്കറും സര്‍ക്കാരും അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെ നിലപാട് മാറ്റുകയായിരുന്നു.