യെമനിലെ ആശുപത്രിയില്‍ സ്‌ഫോടനം; ഏഴുപേര്‍ കൊല്ലപ്പെട്ടു

യെമന്‍: വടക്കുപടിഞ്ഞാറന്‍ യെമനിലെ ആശുപത്രിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാലുപേര്‍  കുട്ടികളാണ്. സാദ നഗരത്തില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള കിത്താഫ് ആശുപത്രിയിലാണ് സ്ഫോടനം ഉണ്ടായത്.

എട്ടിലേറെ പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രണണത്തിന് പിനില്‍ സൗദി സഖ്യസേനയാണെന്നാണ് പ്രാഥമിക നിഗമനം. യെമന്‍ വ്യോമമേഖല പൂര്‍ണമായും സൗദി സേനയുടെ നിയന്ത്രണത്തിലാണ്.