
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്യു യൂണിറ്റ് രൂപീകരിച്ചു . 18 വര്‍ഷത്തിനുശേഷമാണ് കെഎസ്യു യൂണിവേഴ്സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കുന്നത്. കെഎസ്യുവിന്റെ സമരപ്പന്തലിലാണ് യൂണിറ്റ് പ്രഖ്യാപനം നടന്നത്. അമല്‍ ചന്ദ്രയാണ് പ്രസിഡന്റ്. ആര്യ എസ്. നായരെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
കെ.എസ്.യു യൂണിറ്റ് ഭാരവാഹികൾ
പ്രസിഡന്റ്: അമൽ ചന്ദ്രൽ സി
വൈസ് പ്രസിഡന്റ് : ആര്യ
സെക്രട്ടറി : അച്യുത് എസ്
ജോയിൻ സെക്രട്ടറി: ഐശ്വര്യ ജോസഫ്
ട്രഷറർ: അമൽ
എക്സിക്യൂട്ടീവ് മെമ്പർ : ഗോപൻ പി എം, ഇഷാൻ എം