യൂനിവേഴ്​സിറ്റി കോളജിലെ അക്രമ സംഭവം ദൗര്‍ഭാഗ്യകരമെന്ന്​ കോടിയേരി

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജിലെ അക്രമ സംഭവം ദൗര്‍ഭാഗ്യകരമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. അക്രമത്തെ സി.പി.എം ന്യായീകരിക്കില്ല. പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ല. എസ്​.എഫ്​.ഐ തന്നെയാണ്​ തെറ്റു തിരുത്തേണ്ടത്​. കേസില്‍ സ്വതന്ത്രമായ അന്വേഷണം നടത്തുന്നതിന്​ പൊലീസിന്​ യാതൊരു തടസവുമില്ലെന്നും കോടിയേരി പറഞ്ഞു.

എസ്​.എഫ്​.ഐ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്​. അവര്‍ അക്രമ സംഭവത്തില്‍ ഉചിതമായ നടപടി എടുത്തിട്ടുണ്ട്. അക്രമത്തിന്‍െറ പേരില്‍ യൂനിവേഴ്​സിറ്റി കോളജ്​ അവിടെ നിന്ന്​ മാറ്റണമെന്ന ആവശ്യത്തോട്​ യോജിക്കാനാവില്ല. യു.ഡി.എഫാണ്​ കാലങ്ങളായി ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

​യൂനിവേഴ്​സിറ്റി കോളജില്‍ എസ്​.എഫ്​.ഐ യൂനിറ്റ്​ കമ്മിറ്റി അംഗങ്ങളുടെ അ​ക്രമത്തിനിരയായ അഖിലിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന്​ ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു കോടിയേരി. അതേസമയം, യൂനിവേഴ്​സിറ്റി കോളജിലെ അക്രമ സംഭവത്തില്‍ എസ്​.എഫ്​.ഐയെ വിമര്‍ശിച്ച്‌​ ധനമന്ത്രി മന്ത്രി തോമസ്​ ഐസകും സി.പി.എം പോളിറ്റ്​ബ്യൂറോ അംഗം എം.എ​ ബേബിയും രംഗത്തെത്തി.