യൂത്ത് കോൺഗ്രസ്സ് സെക്രട്ടറിയേറ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ഇന്നും സെക്രട്ടറിയേറ്റ് പരിസരം സംഘർഷ ഭരിതം.പോലീസും സമരക്കാരായ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.ഇതേ തുടർന്ന് പോലീസ് ഗ്രനേഡും,ജലപീരങ്കിയും,പ്രയോഗിച്ചു.പ്രവർത്തകർ പോലീസിന് നേരെ കുപ്പിയും കല്ലും എറിഞ്ഞു.സിഐക്കും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കും സംഭവത്തിൽ പരിക്കേറ്റു.

പരിക്കേറ്റ സമരക്കാരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് എത്താത്തതിനെ തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകർ പരിക്കേറ്റവരെ സമരപന്തലിൽ തന്നെ എത്തിച്ചു.പിന്നീട് ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന കെ എസ് യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രസ്ക്ലബിന്‌ മുന്നിൽ നിന്ന് യൂത്ത് കോൺഗ്രസ്സ് സംസ്‌ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സെക്രട്ടറിയേറ്റ് മാർച്ച് നോർത്ത് ഗേറ്റിന് മുന്നിൽ വച്ച് പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. ഇതേ തുടർന്നാണ് സംഘർഷമുണ്ടായത്.