യൂണിവേഴ്സിറ്റി കോളേജ് സംഘർഷം:പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ ഏഴ് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് പോലീസ്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതിനായി കമ്മീഷണറുടെ അനുമതി തേടി.

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ നേമം സ്വദേശി ഇജാബിനെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കേസിലെ മുഖ്യ പ്രതികളെ കുറിച്ച്‌ ഇതുവരെ സൂചന ഒന്നും ലഭിച്ചിട്ടില്ല.