യൂണിവേഴ്സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവർത്തകന് കുത്തേറ്റ സംഭവത്തിനു ശേഷം യൂണിവേഴ്സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും . കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനു കുത്തേറ്റതിനെ തുടർന്നുള്ള സംഘര്‍ഷ ങ്ങളുടെയും, പ്രതിഷേധങ്ങളുടെയും സാഹചര്യത്തില്‍ കോളേജ് അടച്ചിട്ടാണുണ്ടായിരുന്നത്.

പത്ത് ദിവസമായി അടച്ചിരുന്ന കോളേജ് നാളെ തുറക്കും. വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രധാന പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട് ഇവർ റിമാൻഡിലാണ്.ഇതുവരെ കണ്ടുകിട്ടാത്ത കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികൾക്കായി പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.ഇവരെ കണ്ടുകിട്ടാത്ത സാഹചര്യത്തിൽ ഉടന്‍ തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുവാൻ സാധ്യതയുണ്ട്.