യൂണിവേഴ്സിറ്റി കോളേജ് അക്രമം:മൂന്ന്പേർ അറസ്റ്റിൽ

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥി അഖിലിനെ കുത്തിയ കേസിൽ ഒളിവിൽ പോയ പ്രതികളിൽ മൂന്ന്പേരെ അറസ്റ്റ് ചെയ്‌തു.ആദിൽ,ആരോമൽ ,അദ്വൈത് എന്നിവരാണ് അറസ്റ്റിലായത്.ഇവർ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളാണ് .ഇവരെ ഉടനെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും.പ്രതികൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ ഇജ്ജാബ് ഇന്നലെ പോലീസ് പിടിയിലായിരുന്നു.മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെയാണ്.ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.കേസിൽ മുഴുവൻ 30 പ്രതികളാണ് ഉള്ളത്.