യൂണിവേഴ്സിറ്റി കോളേജ് അക്രമം:പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എട്ട് പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്.എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി ആയിരുന്ന നസീം, യൂണിറ്റ് അംഗങ്ങളായിരുന്ന അദ്വൈത്, അമര്‍, ഇബ്രാഹീം, ആരോമല്‍, ആദിൽ,രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.

പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് പ്രതിപ്പട്ടികയിൽ ആദ്യം രഞ്ജിത്തിന്റെ പേര് ഉണ്ടായിരുന്നതല്ല.എന്നാൽ കേസിൽ രഞ്ജിത്തിന് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്.

അതെ സമയം സംഘർഷം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന ഇജാബിനെ പോലീസ് അറസ്റ്റ് ചെയ്‌തു.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.നഗര മധ്യത്തിൽ പ്രതികൾ പോകാൻ സാധ്യതയുള്ള ഹോസ്റ്റലുകളിൽ പോലീസ് ഇത് വരെ പരിശോധന നടത്തിയില്ലെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.