യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നൽകി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നൽകി. ടിസി വേണമെന്ന് പെണ്‍കുട്ടി നേരിട്ടെത്തി പ്രിന്‍സിപ്പലിനോടും വൈസ് ചാന്‍സിലറോടും ആവശ്യപ്പെടുകയായിരുന്നു.

നേരത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുപോകുന്നെന്നും പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നും എഴുതിവെച്ച ശേഷമാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പിന്നീട് പരാതിയില്ലെന്നാണ് വിദ്യാർത്ഥിനിയും രക്ഷാകര്‍ത്താക്കളും പൊലീസിനു മൊഴിനല്‍കി. ആത്മഹത്യാശ്രമത്തിന് ആറ്റിങ്ങല്‍ പൊലീസ് വിദ്യാര്‍ഥിനിക്കെതിരേ കേസെടുക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും മറ്റു സംഘടനകളും യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥിസംഘടനയുടെ പ്രവര്‍ത്തനരീതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്