യൂണിവേഴ്സിറ്റി കോളേജിലെ അക്രമം:പ്രതികളെല്ലാവരും പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിലെ അഖിൽ എന്ന വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർ പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ .കണ്ണൂര്‍ ആസ്ഥാനമായ കെ.എ.പി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതി പിഎസ്‌എസി ഇറക്കിയ പട്ടികയിലാണ് പ്രതികൾ ഉൾപ്പെട്ടിരിക്കുന്നത്.

ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ തന്നെ അനധികൃതമായി സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.78.33 മാർക്കാണ് അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന് .പട്ടികയിൽ ഒന്നാം റാങ്കുകാരനാണ് ഇയാൾ.രണ്ടാം റാങ്കുകാരന്‍ പി.പി.പ്രണവും എസ്.എഫ്.ഐ അംഗമാണ്.

രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്.കോളജിലെ മറ്റ് എസ്‌എഫ്‌ഐക്കാരും പട്ടികയിലുണ്ട്.പരീക്ഷയില്‍ പാസ്സായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്‌എഫ്‌ഐക്കാരുണ്ടെന്നും പരിശോധിക്കും.ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാകും.