യൂണിവേഴ്സിറ്റി കോളജ് മാറ്റി സ്ഥാപിക്കണം ; കെ മുരളീധരൻ

കോഴിക്കോട് : . അസഹിഷ്ണുത എന്ന വാക്കിന്റെ അര്‍ത്ഥം എസ്‌എഫ്‌ഐ എന്നാണ്, ക്രിമിനലുകളെ സൃഷ്ടിക്കുന്ന സ്ഥാപനം ആയി യൂണിവേഴ്‌സിറ്റി കോളേജ് മാറിയെന്ന് കെ മുരളീധരന്‍ എംപി കെ മുരളീധരന്‍ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജ് തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറ്റ് സ്ഥാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ കോളേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒരു ചരിത്ര മ്യൂസിയം ആക്കണം എന്ന ആശയവും മുന്നോട്ടു വെക്കുന്നു. ശശി തരൂർ എം പി യും ഇക്കാര്യം പറഞ്ഞിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജ് മുമ്പ് സ്ഥലം മാറ്റിയ കാര്യവും കെ മുരളീധരന്‍ സൂചിപ്പിച്ചു. 1993 ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോളേജ് കാര്യവട്ടം ക്യാമ്പസിലേക്കു മാറ്റിയിരുന്നു. പിന്നീട് ഇകെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 1996 ല്‍ കോളേജ് പഴയ സ്ഥലത്തേക്ക് തന്നെ മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് സ്വന്തം പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥിസംഘടനയിലെ അംഗങ്ങള്‍ തമ്മിലടിച്ചത് എന്നും മുരളീധരന്‍ പരിഹസിച്ചു.

കോളജ് ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറ്റാത്തിടത്തോളം കാലം അവിടത്തെ ക്രിമിനല്‍ പ്രവണതകള്‍ക്ക് അവസാനമുണ്ടാവില്ലെന്നാണ് കെ മുരളീധരന്‍ പറയുന്നത്.