യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പരീക്ഷ; ഉദ്യോഗാർത്ഥികൾക്ക് കണ്ണൂർ യൂണിവേഴ്സിറ്റി ജീവനക്കാരുടെ പരിശീലനം

കണ്ണൂർ : യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കണ്ണൂർ യൂണിവേഴ്സിറ്റി ജീവനക്കാരുടെ  പരിശീലനം. കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ്‌ യൂണിയന്‍റെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പരീക്ഷയുടെ സംസ്ഥാനതല മാതൃകാ പരീക്ഷ വിവിധ കേന്ദ്രങ്ങളില്‍ വച്ച് ജൂണ്‍ 2ന് നടത്തും.

മാതൃകാ പരീക്ഷയിൽ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2019 മെയ് 25നകം https://docs.google.com/forms//e/1FAIpQLSeuNLRYLM95NP357-JnKtYslBJckKbN8V-XW068BXvxP1SlCg/viewform?vc=0&c=0&w=1
എന്ന ലിങ്കിലേക്ക് അപേക്ഷ അയക്കണം. 

വിശദവിവരങ്ങള്‍ക്ക് 9947423056 , 9495431312, 9446958589, 9544699591 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

പിഎസ്‌സി നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് 7,53,119 അപേക്ഷകരാണുള്ളത്‌. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും അസിസ്റ്റന്റ് തസ്തികയിലേക്ക് ഈ റാങ്ക് പട്ടികയിൽ നിന്നാണ് നിയമനം. നിലവിലുള്ള അസിസ്റ്റന്റ് റാങ്ക് പട്ടികയിൽ നിന്ന് ഇതുവരെ 1935 പേർക്ക് നിയമനം നൽകി.അടുത്ത ഓഗസ്റ്റ് 9 വരെ ഈ റാങ്ക് പട്ടികയ്ക്കു കാലാവധിയുണ്ട്.അതു കഴിയുന്ന മുറയ്ക്കു പുതിയ പട്ടിക വരും.