യു​പി​യി​ല്‍ എ​സ്പി-​ബി​എ​സ്പി സം​യു​ക്ത​മാ​യി റാ​ലി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ്

ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ എ​സ്പി​യും ബി​എ​സ്പി​യും സം​യു​ക്ത​മാ​യി റാ​ലി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മു​ന്‍​മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ് യാ​ദ​വ്. ഒ​ന്നി​ച്ച്‌ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ പ​ദ്ധ​തി​യി​ട്ടു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​എ​സ്പി​യും എ​സ്പി​യും സം​യു​ക്ത​മാ​യി യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ഖി​ലേ​ഷ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. യു​പി​യി​ല്‍ സ​ഖ്യ​മാ​യാ​ണ് ബി​എ​സ്പി​യും എ​സ്പി​യും മ​ത്സ​രി​ക്കു​ന്ന​ത്. 37 സീ​റ്റി​ല്‍ എ​സ്പി​യും 38 സീ​റ്റി​ല്‍ ബി​എ​സ്പി​യു​മാ​ണ് മ​ത്സ​രിക്കു​ന്ന​ത്. മൂ​ന്ന് സീ​റ്റു​ക​ളി​ല്‍ ആ​ര്‍​എ​ല്‍​ഡി​യും മ​ത്സ​രി​ക്കും.