യുവമോർച്ച നേതാവിന്റെ ഭാര്യ വെടിയേറ്റ് മരിച്ച സംഭവം:സ്ത്രീധനപീഡനമെന്ന് ആരോപണം

ലഖ്നൗ: വെടിയേറ്റ് മരിച്ച നിലയിൽ യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയെ കണ്ടെത്തിയ സംഭവത്തിൽ സ്ത്രീധന പീഡനമാണെന്നു ആരോപിച്ചു യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്. ഉത്തര്‍പ്രദേശ് ബരാബങ്കി ജില്ലയിലെ ഫത്തേപുരിലാണ് സംഭവം.

ഭാരതീയ ജനത യുവമോര്‍ച്ചയുടെ ജില്ലാ നേതാവാണ് രാഹുല്‍ സിങ്. ഇദ്ദേഹത്തിന്റെ 28കാരിയായ ഭാര്യ സ്‌നേഹലതയാണ് ശനിയാഴ്ച വെടിയേറ്റ് മരിച്ചത്.

ജനുവരി 27നാണ് ഇവരുടെ വിവാഹം നടന്നത്.അന്ന് മുതല്‍ പലതരത്തിലുള്ള പീഡനങ്ങള് മകൾക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രാംകുമാർ പോലീസിനോട് പറഞ്ഞു.
ദൗലത്പുരിലേക്ക് യാത്രചെയ്യവെ തങ്ങളുടെ കാര്‍ കൊള്ളസംഘം ആക്രമിക്കുകയും അത് പ്രതിരോധിച്ച സ്‌നേഹലതയെ അക്രമികൾ വെടിവെച്ച്‌കൊലചെയ്യുകയുമായിരുന്നുവെന്നാണ്രാഹുൽ സിംഗ് പോലീസില്‍ മൊഴി നല്‍കിയത്