യുപിയില്‍ ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള ബി​ജെ​പി ദ​ളി​ത് എം​പി സാ​വി​ത്രി​ഭാ​യ് ഫൂ​ലെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ചു. ബി​ജെ​പി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണു രാ​ജി​യെ​ന്ന് എ​എ​ന്‍​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ബ​ഹ്റാ​യി​ച്ചി​ല്‍​നി​ന്നു​ള്ള എം​പി​യാ​ണ് ഫൂ​ലെ. നേ​ര​ത്തെ നി​ര​വ​ധി വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ലൂ​ടെ വാ​ര്‍​ത്ത​ക​ളി​ല്‍​നി​റ​ഞ്ഞു​നി​ന്ന നേ​താ​വാ​ണ് ഫൂ​ലെ. ദ​ളി​ത​രോ​ടു പാ​ര്‍​ട്ടി വി​വേ​ച​നം കാ​ട്ടു​ക​യാ​ണെ​ന്നു കാ​ട്ടി നേ​ര​ത്തെ ഫു​ലെ നേ​തൃ​ത്വ​ത്തി​നെ​തി​രേ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.

ബി​ജെ​പി​യു​ടെ ദ​ളി​ത​ര്‍​ക്കൊ​പ്പം അ​ത്താ​ഴം ക​ഴി​ക്കു​ന്ന പ​രി​പാ​ടി​യെ​യും ഫൂ​ലെ വി​മ​ര്‍​ശി​ച്ചി​രു​ന്നു. കൂ​ടാ​തെ, മു​ഹ​മ്മ​ദ് അ​ലി ജി​ന്ന മ​ഹാ​നാ​യ മ​നു​ഷ്യ​നാ​ണെ​ന്ന ഫൂ​ലെ​യു​ടെ പ​രാ​മ​ര്‍​ശ​വും ബി​ജെ​പി​ക്കു​ള്ളി​ല്‍​നി​ന്നു​ത​ന്നെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യി.