യുപിയില്‍ ബിഎസ്പി-എസ്പി മഹാസഖ്യം; പ്രഖ്യാപനം നടത്തിയത് മായാവതിയും അഖിലേഷ് യാദവും ചേര്‍ന്ന്

ന്യൂഡൽഹി : ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുടെയും എസ്പിയുടെയും മഹാസഖ്യം പ്രഖ്യാപിച്ച്‌ മായാവതിയും അഖിലേഷ് യാദവും.

മഹാസഖ്യത്തെ ബിജെപി ഭയക്കുന്നുവെന്നും സഖ്യപ്രഖ്യാപനം മോദിയുടെയും അമിത് ഷായുടെയും ഉറക്കംകെടുത്തുമെന്നും മായാവതി പറഞ്ഞുമായാവതിയും അഖിലേഷ് യാദവും കഴിഞ്ഞദിവസം നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മഹാസഖ്യ രൂപീകരണത്തിലും സീറ്റ് വിഭജനത്തിലും അന്തിമ തീരുമാനമായത്.

കോണ്‍ഗ്രസിനെ സഖ്യത്തിന്റെ ഭാഗമാക്കില്ലെങ്കിലും സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുലിന്റെ മണ്ഡലമായ അമേഠിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.എന്‍ഡിഎയുമായി ഇടഞ്ഞുനില്‍ക്കുന്ന ഘടകകക്ഷികള്‍ക്കായി മഹാസഖ്യം വാതില്‍ തുറന്നേക്കും.

നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ മഹാസഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 71 സീറ്റുകള്‍ ലഭിച്ച ഉത്തര്‍പ്രദേശില്‍ മഹാസഖ്യം വരുന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.