യുഡിഎഫിന് വോട്ട് മറിക്കാന്‍ മുഖ്യമന്ത്രി ആസൂത്രിത നീക്കം നടത്തുന്നു; പിണറായിക്കെതിരെ കെ.സുരേന്ദ്രന്‍

ശബരിമല: പിണറായി വിജയനെതിരെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. വിഷുപ്പുലരിയില്‍ ശബരിമല ദര്‍ശനം നടത്തിയ ശേഷമാണ് സുരേന്ദ്രന്‍ പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നീചമായ ശ്രമങ്ങള്‍ നടത്തി തന്നെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

പിണറായി വിജയന്‍ പത്തനംതിട്ടയില്‍ ക്യാമ്ബ് ചെയ്തു കൊണ്ടാണ് തനിക്കെതിരായി പ്രവര്‍ത്തിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. യുഡിഎഫിന് വോട്ട് മറിക്കാന്‍ മുഖ്യമന്ത്രി ആസൂത്രിത നീക്കം നടത്തുന്നു. ഇത് സംബന്ധിച്ച്‌ തനിക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍, ഇത് വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.