യുഗോസ്ലാവ്യയുടെ ദുരന്തം ആഴത്തിൽ പഠിക്കേണ്ട ഒരു വിഷയം

ഋഷി ദാസ്. എസ്സ്

തെക്കൻ യൂറോപ്പിലെ ഒരു ബഹുസ്വര രാജ്യമായിരുന്നു യുഗോസ്ലാവിയ .ഏതാണ്ട് രണ്ടു കോടി ജനങ്ങൾ , വ്യവസായ വൽകൃതമായ സമ്പത് വ്യവസ്‌ഥ. എൺപതുകളിൽ അവർ അത്യാധുനിക യുദ്ധ വിമാനങ്ങൾ പോലും നിർമിച്ചിരുന്നു . രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾക്കെതിരെ ഏറ്റവും ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയത് ജോസെഫ് ടിറ്റോയുടെ നേതൃത്വത്തിലുള്ള തെക്കൻ സ്ലാവുകളായിരുന്നു. ജർമ്മനിയിലെ വരേണ്യവർഗ്ഗം ഈ വസ്തുത എക്കാലവും അവരുടെയുള്ളിൽ സൂക്ഷിച്ചിരുന്നു .

രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം യുഗോസ്ലാവിയ യൂറോപ്പിലെ ശക്തമായ ഒരു രാജ്യമായി . അതൊരു ഫെഡറൽ സംവിധാനമായിരുന്നു .സെർബിയ ,ക്രോയേഷ്യ, സ്ലോവേനിയ ,ബോസ്നിയ ,മോണ്ടിനെഗ്രോ ,മാസിഡോണിയ എന്നിവയായിരുന്നു ഘടക റിപ്പബ്ലിക്കുകൾ. ടിറ്റോയുടെ മരണത്തിനുശേഷമുണ്ടായ ഏതാനും ദിനങ്ങളിലെ അരക്ഷിതാവസ്ഥയിൽ ജർമ്മൻ ചാരന്മാർ യുഗോസ്ലാവ്യയുടെ അടിവേര് മാന്താൻ തുടങ്ങി.

Related image

രണ്ടാം ലോക യുദ്ധത്തിൽ ചില ക്രോയേഷ്യൻ രാജ്യ ദ്രോഹികൾ നാസി ജർമ്മനിയെ സഹായിച്ചിരുന്നു. അവരിൽ പലരും അപ്പോഴും (എൺപതുകളിൽ ) സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നു. അവരെ സ്വാധീനിച്ചു ജർമ്മൻ വരേണ്യ വർഗ്ഗം പഴയ കണക്കു തീർത്തു . പഴയ സുഹൃത്തായ ഫ്രെനിയോ ട്യുജ്മാനയെ കൊണ്ട് ക്രോയേഷ്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിപ്പിച്ചു .ആരോടും ആലോചിക്കാതെ ജർമ്മനി ക്രോയേഷ്യയെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചു . ഇതാണ് ഒരു ദശകം നീണ്ടു നിന്ന യുഗോസ്ലാവിൻ ആഭ്യന്തരയുദ്ധത്തിനു തുടക്കമിട്ടത്.

ആത്യന്തികമായി യുഗോസ്ലാവിയ ആറ് കഷണങ്ങളായിയി ചിന്നിച്ചിതറി . ഒരു ഘടക റിപ്പബ്ലിക്കായ ബോസ്നിയയെ കുറച്ചുകാലം യൂ എൻ ഉം ഇ യൂ വും കൂടെ ഭരിച്ചു . ഇപ്പോൾ ബോസ്നിയ പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുന്ന ഒരു ടൈം ബോംബാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ . സിറിയയിലും, ഇറാഖിലും പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഐ. എസ് അവരുടെ ആസ്ഥാനം പതുക്കെ പതുക്കെ ബോസ്നിയയിലേക്കു മാറ്റുകയാണ് . അവിടെ അവരുടെ അപരന്മാർ സ്വതന്ത്ര സമ്പത് വ്യവസ്ഥയും ബാങ്കിങ് സംവിധാനവും സ്ഥാപിച്ചു കഴിഞ്ഞതായി ജർമ്മൻ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്യുന്നു .

Image result for yugoslavia

ഇനി യൂറോപ്പിന് കിട്ടാൻ പോകുന്ന അടികൾ ബോസ്നിയയിൽ നിന്നായിരിക്കും എന്ന് യൂറോപ്യൻ വിദഗ്ധന്മാർ തന്നെ അടിവരയിട്ടു പറയുന്നു . ഇതവർ ഇരന്നുവാങ്ങിയ ശിക്ഷയാണ്. വൈവിദ്ധ്യമാർന്ന ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ ഉപജാപങ്ങളിലൂടെയും ,പച്ചയായ കൈകടത്തലുകളിലൂടെയും അസ്ഥിരമാക്കി തകർത്തെറിഞ്ഞതിനു കാലം നൽകുന്ന തിരിച്ചടി.

രാജ്യങ്ങൾ ശിഥിലീകരിക്കപ്പെടുമ്പോൾ ജനാധിപത്യവും ,സ്വാതന്ത്ര്യവും ഒന്നുമല്ല ശക്തിപ്പെടുന്നത് .ആദ്യം ജനാധിപത്യവാദികളുടെയും ലിബറലുകളുടെയും മുഖംമൂടിയണിഞ്ഞു , മതഭീകരരും ,രാഷ്ട്രീയ ഭീകരരും അരാജകത്വവാദികളും രംഗത്തെത്തും . ശക്തിയാർജിക്കുമ്പോൾ അവർ മുഖം മൂടികൾ വലിച്ചെറിഞ്ഞ് അവരുടെ എല്ലാ ഭീകരതയും പുറത്തെടുത്തു അഴിഞ്ഞാടും. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഒരു പ്രധാന കലാശാലയിൽ ഇതേ സ്വഭാവമുള്ള അരാജകത്വ ,മതഭീകര കൂട്ടായ്മ കപടവേഷം കെട്ടി രാജ്യത്തെ അസ്ഥിരമാക്കാൻ ശ്രമിച്ചത്. പൊതു സമൂഹം അതിശക്തമായാണ് ആ നരാധമന്മാർക്കെതിരെ പ്രതികരിച്ചത് .അതിനാലാണ് അവർ പെട്ടന്ന് മാളങ്ങളിലോ സ്ലീപ്പർ സെല്ലുകളിലോ ഒളിച്ചത് .

Related image

ഒരു നേരിയ അവസരത്തിന് കാത്തുകൊണ്ട് അവരൊക്കെ പലവിധ മുഖം മൂടികളും മൂടുപടങ്ങളും അണിഞ്ഞു നമ്മുടെ നാട്ടിൽ രാക്ഷസരെപ്പോലെ ഇരുളിന്റെ മറവിൽ വിഹരിക്കുന്നുണ്ട് . യുഗോസ്ലാവിയയുടെ ദുരന്തം സമാധാന പ്രേമികൾക്കും,രാജ്യസ്നേഹികൾക്കും, സാധാരണക്കാർക്കും തുറന്നകണ്ണുകളോടെ ജാഗരൂകരായിരിക്കാനുള്ള മുന്നറിയിപ്പാണ്.

രാമായണത്തിലെ മാരീചന്റെ കഥ വെറുതേ യല്ല മഹാകവി വാല്മീകി വിസ്തരിച്ചെഴുതിയത് . എക്കാലത്തും ശാന്ത സ്വാഭാവികളായ സമൂഹങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടങ്ങുന്നത് അവരുടെയുള്ളിലുള്ള അരാജകവാദികളെയും , പലവിധ ആക്ടിവിസ്റ്റുകൾ എന്നുവിളിക്കുന്ന ആട്ടിൻതുകൽ അണിഞ്ഞ ചെന്നായ്ക്കളെയും പ്രയോജനപ്പെടുത്തി ആയിരിക്കും. യുഗോസ്ളാവിയയിൽ അത് നടത്തിയത് രണ്ടാം ലോകമഹായുദ്ധത്തിലെ തോൽവി, പകയായി കൊണ്ടുനടന്ന ജർമ്മൻ ഭരണകൂടം ആയിരുന്നു . യുഗോസ്ളാവിയക്ക് ഒരു ശത്രു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമുക്കാകട്ടെ അസംഖ്യമാണ് ശത്രുക്കൾ .

Image result for yugoslavia india

രാഷ്ട്രീയമായും , സാമ്പത്തികമായും ,വിശ്വാസപരമായും നാം നിലനിൽക്കുന്നതുതന്നെ ഇഷ്ടപെടാത്ത അനേകം രാജ്യങ്ങളും, കൂട്ടങ്ങളും , ഇരുളിന്റെ മറവിൽ പ്രവൃത്തിക്കുന്ന അജ്ഞാത രാക്ഷസീയ ശക്തികളും നമുക്കെതിരെ ഓരോ ദിവസവും 24 മണിക്കൂറും തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യങ്ങളെപ്പറ്റി ഗൗരവതരമായ വിശകലനങ്ങൾക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു.