യുഎപിഎ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണ്ട; ജയരാജന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍

കൊച്ചി: സിബിഐ അന്വേഷിക്കുന്ന കേസുകളിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തിയതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം ബോധിപ്പിച്ചത്.

സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ൽ ന​ട​ന്ന കേ​സി​ൽ യു​എ​പി​എ പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്ന  ഹ​ർ​ജി​ക്കാ​രുടെ വാദം  നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ൽ യു​എ​പി​എ പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യാ​ണ് വേ​ണ്ട​തെ​ന്നും സി​ബി​ഐ വാ​ദി​ച്ചു.