യാത്രക്കാര്‍ക്ക് കിടിലന്‍ ഓഫറുമായി എയര്‍ എഷ്യ

കൊച്ചി;യാത്രക്കാരെ ആകര്‍ഷിക്കാന്‍ കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ. വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെയാണ് കമ്പനി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊച്ചിയില്‍ നിന്ന് എയര്‍ ഏഷ്യയില്‍ കുറഞ്ഞ നിരക്കില്‍ കോലാലംപൂരിലേക്കും ബാങ്കോക്കിലേക്കും യാത്ര പോവാം. ജൂലൈ 15 മുതല്‍ 21 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ നിരക്ക് ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മാസം 22 മുതല്‍ 2020 ഫെബ്രുവരി 29 വരെയുളള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകം. നിലവില്‍ എയര്‍ ഏഷ്യ സര്‍വീസ് രാജ്യത്തെ 19 സ്ഥലങ്ങളിലേക്കാണ്. 21 വിമാനങ്ങളാണ് കമ്പനിക്ക് ഉള്ളത്.